ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കൃഷിമന്ത്രി കെ.പി.മോഹനനൊപ്പം രണ്ടു വനിതാ പൊലീസുകാര്‍ മല കയറിയത് വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് എ.ഡി.ജി.പി ഉത്തരവിട്ടു. മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പമ്പ സ്പെഷല്‍ ഓഫിസറാകും അന്വേഷണം നടത്തുക. നീലിമല വരെ വനിതാപോലീസ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. പമ്പ വരെ മാത്രമാണ് വനിതാ പൊലീസുകാര്‍ അനുഗമിച്ചതെന്നും അതിനുശേഷം അവര്‍ മടങ്ങിപ്പോയെന്നും മന്ത്രി കെ.പി.മോഹനന് പറഞ്ഞു.
മന്ത്രിയുടെ സഹോദരിമാരുടെ സഹായത്തിനാണ് വനിതാപോലീസുകാര്‍ എത്തിയതെന്നു സൂചന. വനിതാ പോലീസുകാര്‍ നീലിമല കയറിയത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നു രാവിലെയാണു കെ.പി. മോഹനന് ശബരിമല സന്ദര്‍ശിച്ചത്. അദ്ദേഹത്തോടൊപ്പം ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ മുപ്പത്തിയഞ്ചോളം പേരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: