പെരുന്ന: എന്‍.എസ്.എസ് പറഞ്ഞതെല്ലാം യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ന്യായമായ ആവശ്യങ്ങളാണ് എന്‍.എസ്.എസ് ഉന്നയിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാലതാമസമുണ്ടായതില്‍ കുറ്റബോധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെ എന്‍എസ്എസ് വിമര്‍ശിച്ചിരുന്നു. പെരുന്നയില്‍ മന്നം ജയന്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇരുപത് ശതമാനം വരുന്ന എയ്ഡഡ് സ്കൂളുകളിലെ കുറഞ്ഞ ഫീസ് സംബന്ധിച്ച് എന്‍.എസ്.എസ് ഉന്നയിച്ച പ്രശ്നം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്നത് പരിഹരിക്കാന്‍ സാധിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്‍.എസ്.എസിന്റെ ന്യായമായ ആവശ്യങ്ങളെല്ലാം പരിഹരിച്ചുകൊടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പറഞ്ഞു. മന്നത്ത് പത്മനാഭന് തന്റെ രാഷ്ട്രീയ ഗുരുവായിരുന്നുവെന്ന് ചടങ്ങില്‍ സംബന്ധിച്ച ധനമന്ത്രി കെ.എം മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: