ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ ലോക്പാലിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ശഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിനെതിരെയുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചേ മതിയാകൂ എന്നും യുപിഎയുടെ പ്രമുഖ ഘടകകഷിയായ ടിഎംസി മുന്നറിയിപ്പ് നല്കി.
ലോകായുക്ത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അപ്പടെ നീക്കണമെന്ന തൃണമൂലിന്റെ ആവശ്യം അംഗീകരിക്കാന്‍ എളുപ്പമല്ലെന്നും അവരുടെ ഒന്നോ രണ്ടോ ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പി. ചിദംബരം മുംബൈയില്‍ നടത്തിയ പ്രസ്താനയോട് പ്രതികരിക്കവെ തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും എംപിയുമായ മുകുള്‍റോയി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശങ്ങള്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് തന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിലപാടുകള്‍തന്നെയാണ് രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരും പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ വോട്ടെടുപ്പിനെ നേരിടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്പാല്‍ ഒരു ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും അധികാരങ്ങളെല്ലാം കേന്ദ്രത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുന്നത് ശരിയല്ലെന്നും റോയ് പറഞ്ഞു. ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെനുനം അദ്ദേഹം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോവ മുന്‍മുഖ്യമന്ത്രി വില്‍ഫ്രഡ് ഡിസൂസ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും മുകുള്‍റോയ് അവകാശപ്പെട്ടു.
ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന് കേന്ദ്രഭരണം തുടരാനുള്ള ധര്‍മിക അവകാശം നഷ്ടപ്പെട്ടതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ വ്യക്തമാക്കി. ലോക്പാല്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ പുതിയ ജനവിധി തേടണം. ബില്ലിനെ അട്ടിമറിക്കുന്നത് പ്രതിപക്ഷമാണെന്ന കോണ്‍ഗ്രസിന്റെ ആരോപണം അസംബന്ധമാണ്. ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവുമായി ഒത്തുചേര്‍ന്നാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങളെന്നും നിതീഷ്കുമാര്‍ ആരോപിച്ചു. ലോക്സഭയുടെ മുന്‍നിരയില്‍ ലാലുവിന് സീറ്റ് കിട്ടിയത് കോണ്‍ഗ്രസിെന്റ ഒത്താശയോടെയാണെന്നും ഇക്കാര്യം പലതവണ താന്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: