കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ വലയേണ്ടിവരുന്നത് പഞ്ചായത്തധികൃതരുടെ കെടുകാര്യസ്ഥതയെയാണ് സൂചിപ്പിക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് ആരോപിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന്റേയും പ്രദേശത്തിന്റെയും പ്രശസ്തി വര്‍ദ്ധിച്ച് വര്‍ഷം തോറും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കേണ്ടതിനു പകരം ഭക്തജനങ്ങള്‍ ദര്‍ശനത്തിന് എത്തിച്ചേരാതിരിക്കാന്‍ ഉള്ള നടപടിയാണ് ദേവസ്വം ബോര്‍ഡും പഞ്ചായത്തും കൈക്കൊള്ളുന്നത്. തീര്ത്ഥാടകരനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: