തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള, തമിഴ്നാട് അതിര്‍ത്തികളില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ വഴി തടയുന്നു. ഉപരോധത്തില്‍ ഇതുസംസ്ഥാനത്തേക്കുമുള്ള ഗാതഗതവും ചരക്ക് നീക്കവും സ്തംഭിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡി കമ്മിഷന് ചെയ്യണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം. തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന 13 റോഡുകളിലാണ് എം.ഡി.എം.കെയും മറ്റു ചില രാഷ്ട്രീയ പാര്‍ട്ടികളും ഉപരോധം തീര്‍ത്തത്. സംഘര്‍ഷം കണക്കിലെടുത്ത് ഇരുസംസ്ഥാന അതിര്‍ത്തികളിലും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കളിയിക്കാവിളയിലും ഉപരോധം നടത്തി. വൈകോയുടെ നേതൃത്വത്തില്‍ കൊല്ലം-തേനി ദേശീയപാതയില്‍ കേരളത്തിലേക്കുള്ള ഗതാഗതം തടഞ്ഞ് ഉപരോധം ഏര്‍പ്പെടുത്തി. രാവിലെ പത്തുമുതല്‍ കൂഡല്ലൂരിന് സമീപം കുരുവിനത്ത് പാലത്തിലായിരുന്നു ഉപരോധം. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കേരളത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഉപരോധത്തില്‍ പങ്കെടുത്തത്.
സമരക്കാര്‍ കേരളത്തിലേക്ക് കടന്നുകയറാതിരിക്കാന്‍ വന്‍ പൊലീസ് സംഘത്തെ കുമളിയില്‍ വിന്യസിച്ചിട്ടുണ്ട്. വാളയാറിലും എം.ഡി.എം.കീയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കോയമ്പത്തൂര്‍ ജില്ലയില്‍പ്പെട്ട കെ.ജി ചാവടി, ആനക്കട്ടി, വേലന്താവളം, ഗോപാലപുരം, വളൈന്തമരം നടുപ്പുണി എന്നിവിടങ്ങളിലും ഉപരോധം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: