തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും തീരുമാനമായില്ല. സമരസമിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ പ്രതിഷേധിച്ചതാണ് യോഗം അലസിപ്പിരിയാന്‍ കാരണം. പിന്നീട് സമരസമിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം മന്ത്രി കുഞ്ഞാലിക്കുട്ടി പഞ്ചായത്ത് അധികൃതരെ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. എന്നാല്‍ സമരനേതാക്കളെയും പ്രദേശത്തെ എംഎല്‍എയെയും ചര്‍ച്ചയ്ക്കു വിളിക്കാത്തതില്‍ പ്രതിഷേധിച്ചു പഞ്ചായത്ത് അധികൃതര്‍ ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇന്നു ചര്‍ച്ച വിളിച്ചത്.
പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ മൂന്നു മാസത്തെ സമയം കൂടി ചോദിച്ചതാണു ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നു സൂചന. നഗരസഭാ അധികൃതര്‍ക്കെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണു സമരസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: