ഹൈദരാബാദ്: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള രണ്ട് പൃഥ്വി മിസൈലുകള്‍ ഇന്ന് പരീക്ഷിക്കാനിരുന്നത് പ്രതിരോധ ഗവേഷണ കേന്ദ്രം മാറ്റിവച്ചു. സാങ്കേതിക തകരാറാണ് വിക്ഷേപണം മാറ്റാന്‍ കാരണമായതെന്ന് ഡി.ആര്.ഡി.ഒ വൃത്തങ്ങള്‍ പറഞ്ഞു.
ഒറീസയിലെ ബാലസോറില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിക്കാനിരുന്നത്. അതേസമയം പുതിയ വിക്ഷേപണ തീയതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള പൃഥ്വി മിസെയില്‍ നേരത്തെ തന്നെ സൈന്യത്തിന്റെ ഭാഗമാണെങ്കിലും കൃത്യമായ ഇടവേളകളില്‍ പുനപരീക്ഷണങ്ങള് നടത്താറുണ്ട്.
500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഈ മിസൈലിനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: