ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാടിലെ മുന്‍ ഡി.എം.കെ മന്ത്രി കെ.കെ.എസ്.എസ്.ആര് രാമചന്ദ്രന്റെയും ബന്ധുക്കളുടെയും വസതികളില്‍ റെയ്ഡ് നടന്നു. ചെന്നൈയിലും വിരുദുനഗറിലുള്ള വസതികളിലാണ് റെയ്ഡ് നടത്തിയത്.
ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിരുദുനഗര്‍ ജില്ലയില ഡി.എം.കീയുടെ ശക്തരായ നേതാക്കളില്‍ ഒരാളാണ് രാമചന്ദ്രന്. എ.ഐ.എ.ഡി.എം.കെ ഭരണക്കാലത്ത് മുന്‍ ഡി.എം.കെ സര്‍ക്കാരിലെ മന്ത്രിമാരുടെ വീടുകളില്‍ ഡി.വി.എ.സി നേതൃത്വത്തില്‍ നിരവധി റെയ്ഡുകള്‍ നടത്തി വരികയായിരുന്നു.
മന്ത്രിമാരായ വീരപാണ്ഡി എസ്. അറുമുഖം, കെ. പൊന്മുടി. കെ.എന്‍. നെഹ്റു, എം.ആര്.കെ പനീര്‍ശല്‍വം, ടി.എം. അന്പരശന്, കെ.പി.പി സാമി, ദുരൈ മുരുകന്, മുന്‍ എം.എല്‍.എ ബി. രംഗനാഥന്, ജെ. അന്പഴകന് എം.എല്‍.എ, കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ സഹായികള്‍ എന്നിവരുടെ വസതികളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: