ആലുവ: പെരിയാറിന് കുറുകെ മണപ്പുറത്തേക്കുണ്ടായിരുന്ന കടത്തുവഞ്ചി സര്‍വീസ് പുനരാരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലെ നിര്‍ദ്ദേശം അട്ടിമറിക്കാന്‍ ചെയര്മാന് കെ.വി.സരളയോടുള്ള എതിര്‍പ്പിന്റെ പേരില്‍ തോട്ടക്കാട്ടുകര ഭാഗത്തെ കൗണ്‍സിലര്‍മാരായ ലിസ ജോണ്സണ്, ദിപതോമസ്, ബിന്ദു അലക്സ് എന്നിവരാണ് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ കടത്ത് സര്‍വീസിനെ കൗണ്‍സില്‍യോഗത്തില്‍ എതിര്‍ത്തത്. കടത്തുസര്വീസിനെ എതിര്‍ത്ത കൗണ്‍സിലര്‍മാരുടെ താല്പര്യമെന്താണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. യാതൊരുവിവാദമില്ലാത്ത ഏകകണ്ഠമായി തീരുമാനിക്കാന്‍ കഴിയുന്ന ജനക്ഷേമപദ്ധതി മുടക്കിയ കൗണ്‍സിലര്‍മാര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും ജനങ്ങള്‍ ചോദിക്കുന്നു. പതിറ്റാണ്ടുകളായി പെരിയാറിന് കുറുകെയുണ്ടായിരുന്ന കടത്തു സര്‍വീസ് മൂന്നു വര്‍ഷം മൂമ്പാണ് നിര്‍ത്തലാക്കിയത്.
പിഡബ്ലിയുഡി സൗജന്യമായി നടത്തിയിരുന്ന കടത്ത് സര്‍വീസ് ജീവനക്കാരന് സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ നിര്‍ത്തലാക്കുകയായിരുന്നു. തട്ടേക്കാട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടത്തുകളുടെ കണക്കെടുപ്പ് നടന്നപ്പോള്‍ ആലുവായില്‍ ഇങ്ങനെയൊരുകടത്ത് സര്‍വീസ് ഇല്ലെന്ന് കനാല്‍ ഇന്‍സ്പെക്ടര്‍ക്ക് തെറ്റായിറിപ്പോര്ട്ട് നല്‍കിയത് മുന്‍ ഭരണസമിതിയാണ്. ഇതോടെ അവശേഷിച്ച സ്വകാര്യകടത്തുകാരും കടത്ത് സര്‍വീസ് നിര്‍ത്തി. ഇതിനെതിരെ സമരങ്ങള്‍ നടന്നെങ്കിലും പിന്നീട് കെട്ടടങ്ങി. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായെത്തിയത്. നഗരസഭയുടെ പരിഗണനക്ക് വിട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ വിഷയം അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കെ.വി.സരളയൊടൊപ്പം കടത്ത് സര്‍വീസ് വേണമെന്നാവശ്യപ്പെട്ടത് മണപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ ഉമാലൈജിയാണ്. കെ.വി.സരള കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി വിരുദ്ധ പക്ഷക്കാരിയും ഉമലൈജി ഇരുപക്ഷത്തുമില്ലത്തയാളുമാണ്. കൗണ്‍സിലില്‍ തര്‍ക്കം മുറുകിയപ്പോള്‍ വിഷയം പഠിക്കാനായി മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞ് ചെയര്മാന് അടുത്ത അജണ്ടയിലേക്ക് കടക്കുകയായിരുന്നു. വിഷയം ആര് പഠിക്കുമെന്നോ എന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നോ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഗ്രൂപ്പിസത്തെ തുടര്‍ന്ന് ഒരു പദ്ധതി കൂടി അനിശ്ചിതത്വത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: