തിരുവനന്തപുരം : കവിയൂര്‍ കേസിലെ പെണ്‍കുട്ടി അനഘയെ പീഡിപ്പിച്ചത് അച്ഛന് നാരായണന് നമ്പൂതിരിയാണെന്ന് സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയിലാണ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. നാരായണന് മ്പൂതിരിയുടെയും കുടുംബത്തിന്റെയും ആത്മഹത്യക്കു കാരണം ലതാ നായരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലതാനായര്‍ മൂലം വന്ന സാമ്പത്തിക ബാധ്യതയാണു അത്മഹത്യക്കു കാരണം. അനഘ മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. അച്ഛന്റെ പെരുമാറ്റത്തെക്കുറിച്ച് സഹപാഠിയോട് അനഘ പരാതി പറഞ്ഞിരുന്നു. അനഘയുടെയും കുടുംബത്തിന്റെയും മരണത്തിനു ഏതാനും ദിവസങ്ങള്‍ മുന്‍പുവരെ അവര്‍ വീടുവിട്ട് പുറത്തുപോയതായി തെളിവില്ല. മറ്റു പുരുഷന്മാരാരും വീട്ടില്‍ വന്നതായും തെളിവില്ല. മറ്റു സാഹചര്യത്തെളിവുകളും നാരായണന് നമ്പൂതിരിക്കെതിരാണ്.റിപ്പോര്‍ട്ടില്‍ പറയുന്നു.
നാരായണന് നമ്പൂതിരിയെയും ഭാര്യ ശോഭന മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ 2004 സെപ്തംബര്‍ 28നു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കിളിരൂര്‍ കേസിലെ പ്രതി ലതാനായരുമായുള്ള അടുപ്പമാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. കിളിരൂര്‍ കേസിനെത്തുടര്‍ന്ന് ലതാ നായര്‍ അനഘയുടെ വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്നു.
കിളിരൂര്‍ കേസില്‍ ശാരിയുടെ പിതാവ് സുരേന്ദ്രന് സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 22ലേക്കു മാറ്റി. കേസില്‍ ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും കണ്ടെത്തിയതിനപ്പുറം കൂടുതലൊന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് തിരുവനന്തപുരം സിബിഐ കോടതി പറഞ്ഞു. രണ്ട് അന്വേഷണ ഉദ്യോഗസ്ഥന്മാരെ കോടതി വിസ്തരിച്ചു. ശാരിയുടെ മൊഴിയില്‍ വിഐപികളെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന് സിബിഐ എസ്പി രഘുകുമാര്‍ കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: