ഔരംഗബാദില്‍ നിന്ന് അന്‍പതുകിലോമീറ്റര്‍ ദൂരെയാണ് പൈഠന്‍. ഗോദാവരീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക് ബസ്മാര്‍ഗം എത്തിച്ചേരാം. ഇവിടെ ധര്‍മ്മശാലകളുണ്ട്.സന്ത് ഏകനാഥ്ജിയുടെ ഭവനം ഇവിടെ ഇപ്പോഴുമുണ്ട്. ഇതില്‍ ഏക്നാഥ്ജിയുടെ ആരാധനാമൂര്‍ത്തിയുമുണ്ട്. ജലം സംഭരിക്കാനുള്ള കുണ്ഡവും ചനന്ദനമരയ്ക്കാനുള്ള ചാണയും ഇവിടുണ്ട്. ഇവയില്‍ ഭഗവാന് ശ്രീഖണ്ഡ്യാ എന്ന പേരില്‍ ഭൃത്യനായി നിന്നു. ജലം സംഭരിക്കുകയും ചന്ദനമരയ്ക്കുകയും ചെയ്തിരുന്നു.ഗോദാവരിയിലെ ഘട്ടത്തില്‍ പോത്തിന്റെ മൂര്‍ത്തിയുണ്ട്. അതിന്റെ മുഖത്തുനിന്ന് സന്ത്ജ്ഞാനേശ്വരന്‍ വേദമന്ത്രങ്ങളുച്ചരിച്ചിരുന്നു.സന്ത്ശ്രീകൃഷ്ണദയാര്ണവിന്റെ ഭവനം, അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തി, സമാധി ഇവയെല്ലാം ഇവിടെയുണ്ട്.ഇവിടെ ഗോദാവരീമദ്ധ്യത്തില് ബ്രഹ്മദേവന് പ്രതിഷ്ഠിച്ച സിദ്ധേശ്വരശിവക്ഷേത്രം കാണാം. മറ്റൊന്ന് ഢേലേശ്വരക്ഷേത്രമാണ്. ഇതിലെ വിഗ്രഹത്തില്‍ ചങ്ങല ബന്ധിച്ചു വലിച്ചു തച്ചു തകര്‍ക്കുന്നതിനു മുഗള്ഭരണകര്ത്താക്കള് പ്രയത്നിച്ചിരുന്നു. വിഗ്രഹത്തില്‍ ചങ്ങലയുടെ പാടുണ്ട്.
അവഢാനാഗനാഥന്
(നാഗേശന്‍)
പന്ത്രണ്ടു വിശിഷ്ട ജ്യോതിര്ലിംഗങ്ങളുള്ളതില് ദാരുകാവനത്തില് സ്ഥിതിചെയ്യുന്ന നാഗേശ്വരജ്യോതിര്‍ലിംഗം ഇതു തന്നെയാണ്.പര്ദനീ ജംഗ്ഷനില്‍ നിന്ന് പുരളീവൈജനാഥിലേക്കു പോകുന്ന ലൈനില്‍ ഘോണ്ടി എന്ന സ്റ്റേഷനുണ്ട്. അവിടെ നിന്ന് ഇവിടേക്ക് ഇരുപതുകിലോമീറ്റര്‍ ദൂരമുണ്ട്. സ്റ്റേഷനില്‍ നിന്ന് ബസ് സര്‍വ്വീസുണ്ട്. ഇവിടെ താമസം ആവശ്യമുള്ളവര്‍ക്ക് ധര്‍മ്മശാലയുണ്ട്.നാഗനാഥന്‍ (നാഗേശന്‍) ക്ഷേത്രം വളരെ വലുതാണ്. ശ്രീകോവിലില്‍ നാലു പടികള്‍ ഇറങ്ങിയെങ്കിലേ ശിവലിംഗം കാണാന്‍ കഴിയൂ. പടികളില്‍ നിന്നു ദര്‍ശനം നടത്താം. ക്ഷേത്രത്തിനടുത്തു സരോവരം കാണാം.ഇവിടെ നന്ദിവിഗ്രഹം ക്ഷേത്രത്തിനു പിന്നിലാണ്. നീലകണ്ഠേശ്വരന്റെയും ഭണ്ഡാരേശ്വരന്റെയും പാണ്ഡവരുടെയും ക്ഷേത്രങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഈ സ്ഥലത്ത് അറുപത്തെട്ടു തീര്‍ത്ഥങ്ങളുണ്ട്. അവയിലധികവും ലുപ്തപ്രചാരങ്ങളായിരിക്കുന്നു. ഇപ്പോള്‍ ഇരുപത്താറെണ്ണമുണ്ട്. ഇവയെല്ലാം ഒന്നരക്കിലോമീറ്ററിനുള്ളിലാണ്.അടുത്തുള്ള വനത്തില്‍ കനകേശ്വരി, ഖാണ്ഡേശ്വരി, പത്മാവതി എന്നിവരുടെ ക്ഷേത്രങ്ങള്‍ നില്പുണ്ട്. പട്ടണത്തില്‍ ബാലേശ്വരമൂര്ത്തിയിരിക്കുന്നു. ഇത് ദാരുകാവനത്തിന്റെ രക്ഷകനായി കരുതപ്പെടുന്നു.ദാരുകയെനനു പേരായ ഒരു രാക്ഷസി തപസ്സു ചെയ്ത് പാര്‍വ്വതീ ദേവിയില്‍ നിന്നു വരം വാങ്ങി. തന്റെ നിവാസസ്ഥാനം കൂടെകൊണ്ടു പോകാമെന്ന്. അങ്ങനെ അവര്‍ സ്വന്തം വസതി തങ്ങളുടെ ഗ്രാമങ്ങളുടെ മേല്‍ ഇറക്കിവച്ച് ഗ്രാമീണരെ നശിപ്പിച്ചുവന്നു. ഒരിക്കല്‍ ദാരുകശിവഭക്തനായ ഒരു വൈശ്യനെ പിടിച്ചു ബന്ധനസ്ഥനാക്കി അവന് കാരാഗൃഹത്തില്‍ വച്ച് മാനസിക ശിവപൂജ നിര്‍വ്വഹിച്ചുപോന്നു. അവനെ കൊല്ലാന്‍ ദാരുക വന്നു ചേര്‍ന്നപ്പോള്‍ ശങ്കരന് അവളെ കൊന്നു വൈശ്യനെ രക്ഷിച്ചു. അനന്തരം ആ ഭക്തന്റെ പ്രാര്‍ത്ഥനയനുസരിച്ച് ഭഗവാന് ഇവിടെ ജ്യോതിര്‍ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: