ന്യൂദല്‍ഹി: ഒക്ടോബറിലെ രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ചാ നിരക്ക് -5.1 ശതമാനമായി ഇടിഞ്ഞു. 2009 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തിന്റെ വളര്‍ച്ച കൂടുതല്‍ മന്ദഗതിയിലാകുമെന്ന് ഉറപ്പായി.
കഴിഞ്ഞ വര്‍ഷം ഇതേസമയം വളര്‍ച്ചാനിരക്ക് 11.3 ശതമാനമായിരുന്നു. വ്യാവസായിക വളര്‍ച്ചയുടെ മുക്കാല്‍പങ്കും വഹിക്കുന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച -6 ശതമാനമായി കുറഞ്ഞതാണ് വ്യാവസായിക ഉത്പാദനത്തെ പിന്നോട്ടടിച്ചത്. ഇന്ത്യയിലും വിദേശത്തും നിര്‍മ്മാണ സാമഗ്രികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഈ മേഖലയില്‍ കനത്ത ഇടിവിന് കാരണമായത്.
ഇതോടൊപ്പം ഖനന മേഖലയിലെ വളര്‍ച്ചാനിരക്ക് -7.2 ശതമാനമായും വൈദ്യുതി മേഖലയിലെ വളര്‍ച്ചാനിരക്ക് -5.6 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കേന്ദ്ര സ്റ്റാറ്റിറ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഒക്ടോബറിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ് സംഭവിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: