പെരുമ്പാവൂര്‍: കടയിരുപ്പ് പ്ലാന്റ് ലിപ്പിസ് കമ്പനിയിലെ സ്ഥിരം തൊഴിലാളിയെ പിരിച്ചുവിട്ടതിനെതിരെ ബിഎംഎസ് നടത്തിവരുന്ന സമരം ആറുദിവസം പിന്നിട്ടു. ഈ അവസരത്തില്‍ തൊഴിലാളി യൂണിയന് നേതാക്കളും ജില്ലാ ലേബര്‍ ഓഫീസറും കമ്പനി മാനേജ്മെന്റും തമ്മില്‍ ചര്‍ച്ചക്ക് വേദിയൊരുക്കിയെങ്കിലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും നിസ്സംഗതയോടുകൂടിയ സമീപനമാണുണ്ടായതെന്ന് ബിഎംഎസ് നേതാക്കള്‍ ആരോപിച്ചു.
ഇവിടെ ജോലിയെടുക്കുന്ന തൊഴിലാളികളുടെ അവകാശപത്രിക ഇതുവരെയും മാനേജ്മെന്റ് അംഗീകരിച്ചിട്ടില്ലെന്നും യാതൊരു കാരണവുമില്ലാതെയാണ് ഒരു സ്ഥിരം തൊഴിലാളിയെ പിരിച്ചുവിട്ടതെന്നും യൂണിയന് നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്, ജില്ലാ നേതാക്കളായ പി.എസ്.വേണുഗോപാല്‍, അഡ്വ. കെ.സി.മുരളീധരന്, മേഖലാ ഭാരവാഹികളായ കെ.എസ്.മോഹനന്, പി.ഇ.വിജയന്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍.നഗരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: