ആലുവ: പെണ്‍വാണിഭക്കേസുകളുടെ നിരീക്ഷണത്തിലിരിക്കുന്ന പ്രതികള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. കഴിഞ്ഞ ദിവസം റിമാന്റിലായ മദ്രാസിലെ മലയാളി എന്‍ജിനീയര്‍ സുനിലിന് ഇത്തരത്തില്‍ പ്രതിപട്ടികയില്‍ ഉണ്ടെന്നവിവരം കൊടുക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാതാപിതാക്കളോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയസുനിലിനെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസിലെ പ്രധാനപ്രതി ശോഭാജോണിന്റെ സഹായിയായ ബൈജ്യു പി.വര്‍ഗീസിനെ സമ്മര്ദ്ദങ്ങള്വകവയ്ക്കാതെ പ്രത്യേക അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍നിന്നും പിടികൂടുകയായിരുന്നു. നേരത്തെവിവരം ചോര്‍ന്നുകിട്ടിയ ചിലര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. ചിലഉന്നതന്മാരെ കേസില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയും അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളില്‍ വരാതിരിക്കാനും അറസ്റ്റ് ചെയ്തതായിട്ടുള്ളവാര്ത്തനല്കാതിരിക്കാന് പോലീസ് ഉദ്യോഗസ്ഥര്‍ വന്‍ തുക പരിതോഷികമായി കൈപ്പറ്റുന്നതായും പ്രതികളുടെ ബന്ധുക്കള്‍തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരാപ്പുഴ പീഡനക്കേസില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തവിവരം മാധ്യമങ്ങളെ അറിയിക്കാതെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബൈജുവിനെ ചോദ്യം ചെയ്തതില്‍ നിന്നും പല ഉന്നതരും പെണ്‍കുട്ടിയെ പീഡിപ്പിച്ചവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ബൈജ്യു മുഖേനപീഡിപ്പിച്ച മിസ്റ്റര്‍ കേരള പ്രസാദ് ആനന്ദും കൂട്ടാളികളും ഇപ്പോള്‍ റിമാന്റിലാണ് ഉന്നതരും കുടുങ്ങുമെന്നനിലവന്നപ്പോള് പ്രത്യേക അന്വേഷണസംഘത്തെ മരവിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: