കൊച്ചി: എറണാകുളം ജില്ലാതല കേരളോത്സവം 2011ന് തുടക്കമായി. കാക്കനാട് കവലയില്‍ നടന്ന ഔപചാരിക ഉദ്ഘാടന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാവിലെ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പതാക ഉയര്‍ത്തി.
വൈകുന്നരം 4.30ന് തൃക്കാക്കര നഗരസഭാ അങ്കണത്തില്‍ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര നഗരസഭാ ചെയര്മാന് പി.ഐ.മുഹമ്മദാലി ഫ്ലാഗ് ഓഫ് ചെയ്തു. സാസംകാരിക ഘോഷ യാത്രയോടെ ജില്ലാതല കേരളോത്സവത്തിന് തുടക്കം കുറിച്ചു. നാലു ദിവസം നീണ്ടു നില്കുന്ന ജില്ലാ കേരളോത്സവം-2011 എട്ട് വേദികളിലായാണ് നടക്കുക.
ഇന്ന് രാവിലെ(ഡിസംബര്‍-08) 8ന് രജിസ്ട്രേഷന് ആരംഭിക്കും. മത്സരാര്‍ത്ഥികള്‍ അതാത് മത്സര വേദികളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ വിവധ സംഗീത മത്സരങ്ങള്‍ നടക്കും. യൂത്ത് ഹോസ്റ്റല്‍ വേദിയില്‍ രാവിലെ 9ന് കവിതാ രചന, 11.30ന് ഉപന്യാസ രചന, 2ന് കഥാ രചനയും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മുതല്‍ പെയിന്റിംഗ് മത്സരങ്ങളും നടക്കും. കൗണ്‍സില്‍ ഹാളില്‍ രാവിലെ 9ന് വിവിധ പ്രസംഗ മത്സരങ്ങളും, തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ കഥകളി, ഓട്ടംതുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങളും വനിതകള്‍ക്കായി ഒപ്പന, മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗ്ഗം കളി എന്നിവയും നടക്കും.
കാക്കനാട് ജില്ലാ പഞ്ചായത്തില്‍ രാവിലെ 9.30 മുതല്‍ പുരുഷന്മാര്ക്കും വനിതകള്‍ക്കുമുള്ള വിവിധ അത്ലറ്റിക്സ് മത്സരങ്ങളും അരങ്ങേറും. എട്ട്. ഒമ്പത് തിയ്യതികളില്‍ ഭാരതമാതാ കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. ഒമ്പത്, 10 തിയ്യതികളില്‍ മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരവും, സിത്താര്‍, ഫ്ലൂട്ട്, വീണ തുടങ്ങിയ കലാമത്സരങ്ങളും, 10ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നാടക മത്സരങ്ങളും, ഞാറുനടീല്‍, തെങ്ങുകയറ്റം, ഓലമെടയല്‍ തുടങ്ങിയ വിവിധയിനം കാര്‍ഷിക മത്സരങ്ങളും നടക്കും.
ഡിസംബര്‍ 10ന് വൈകുന്നേരം ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷതയും വഹിക്കും. പ്രശസ്ത കവി ചെമ്മനം ചക്കോ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.
ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, മെംബര്‍മാര്‍, നഗരസഭാ അംഗങ്ങളും മറ്റു വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: