തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് തള്ളിപ്പറഞ്ഞു. സമരം ന്യായമല്ലെന്നു തങ്കച്ചന് പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് തേക്കടിയിലെ ഷട്ടര്‍ പ്രതീകാത്മകമായി യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.പി തങ്കച്ചന്. ഒരു കാരണവശാലും ഇത്തരം സമരങ്ങളെ അംഗീകരിക്കാനാകില്ല. വളരെ വികാരപരമായ പ്രശ്നമാണിത്. ചെറിയ തീപ്പൊരി പോലും പ്രശ്നം നിയന്ത്രണാതീതമാക്കും. സമരങ്ങള്‍ തികച്ചും സമാധാനപരമായിരിക്കണമെന്നാണു യു.ഡി.എഫിന്റേതടക്കം മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വ്യാഴാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ നടത്തുന്ന ഉപവാസ സമരത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആളുകളെ അണിനിരത്തുമെന്ന് തങ്കച്ചന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രാര്ഥനായജ്ഞത്തെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ചചെയ്യും. മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് മന്ത്രിമാര്‍ സമരം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ജിയുടെ കാര്യത്തില്‍ കാബിനറ്റ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: