ചെന്നൈ: ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാള്‍ കൂടി പിടിയിലായി. ഭൂപതി മനോഹരനാണ് ചെന്നൈ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ടൈക്കൂണ്‍ കമ്പനി പൊളിഞ്ഞതിനെ തുടര്‍ന്നു മറ്റൊരു സോഫ്റ്റ്വെയര് കമ്പനി തുടങ്ങി തട്ടിപ്പു നടത്തിവരികയായിരുന്നു ഭൂപതി. പല പേരുകളിലായി ഏഴു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തായിരുന്നു ടൈക്കൂണിന്റെ തട്ടിപ്പ്. 450 കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: