തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരായ കെ. എം മാണി ചപ്പാത്തിലും പി. ജെ ജോസഫ് ഡല്‍ഹിയിലും ഉപവാസ സമരം ആരംഭിച്ചു. ദല്‍ഹിയില്‍ ബിര്‍ലാ ഹൗസിന് മുന്പില് എട്ടരയോടെയാണ് പി.ജെ ജോസഫ് ഉപവാസ സമരം ആരംഭിച്ചത്.
ചപ്പാത്തില്‍ കെ. എം മാണിയോടൊപ്പം ജോസ് കെ മാണി, പി. സി.ജോര്‍ജ്ജ് എന്നിവരും ഉപവസിക്കുന്നുണ്ട്. ഉപവാസം നടക്കുന്ന ചപ്പാത്തിലേക്ക് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒഴുകിയെത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: