തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരത്ത് പതിനഞ്ചോളം മത്സ്യത്തൊഴിലാളികളെ കാണാതായി. വിഴിഞ്ഞത്ത് നിന്ന് ഒമ്പതു പേരും കാഞ്ഞിരംകുളത്ത് നിന്ന് നാലു പേരു അഞ്ചുതെങ്ങില്‍ നിന്ന് രണ്ടു പേരെയുമാണ് കാണാതായത്.
ഇന്നലെ വൈകിട്ടു കടലില്‍ പോയ ഇരുപതു വള്ളങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കാണാതായവര്‍ക്കുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഉള്‍ക്കടലില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചു.
കടല്‍ വളരെ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തീരദേശ സേനയുടെ ബോട്ടിറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: