ഇടുക്കി: ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം. ഉപ്പുതറ, വണ്ടിപ്പെരിയാര്‍, വെള്ളിയാമറ്റം എന്നീ പ്രദേശങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ഭൂചലനം ഉണ്ടായത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 3.14നാണ് ആദ്യ ചലനമുണ്ടായത്. ഇതിനു ശേഷം രണ്ടു തവണ മുഴക്കങ്ങള്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 5.48നു തുടര്‍ചലനവുമുണ്ടായി. ഭൂചലനം ഉണ്ടായതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന നാട്ടുകാര്‍ ഭയചകിതരായി വീടുകള്‍ വിട്ടിറങ്ങി. തുടര്‍ന്ന് ആരും വീടുകളിലേക്കു തിരിച്ചുകയറാന്‍ തയാറാകുന്നില്ല.
റിക്റ്റര്‍ സ്കെയിലില്‍ തീവ്രത 6നു മേലുള്ള ഭൂചലനം അനുഭവപ്പെട്ടാല്‍ മുല്ലപ്പെരിയാര്‍ ഡാമിനു നാശം സംഭവിക്കുമെന്നു റൂര്‍ക്കി ഐഐടിയിലെ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: