കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട്വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വി.എസിന്റെ ആശങ്ക അപക്വമാണെന്ന് കോടതി പറഞ്ഞു.കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സപ്തംബര്‍ 27 വരെ 22 സാക്ഷികളെ വിസ്തരിച്ചുകഴിഞ്ഞതായും എ.ജി. പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.എസിന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞത്.കേസില്‍ സി.ബി.ഐ. അനേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജിയും കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: