Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യുഡിഎഫ്‌ സര്‍ക്കാരിന്റെ ലക്കുകെട്ട മദ്യനയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 11:19 pm IST
inVicharam

ഇടുക്കിയിലും തിരുവനന്തപുരത്തും ഭൂചലനങ്ങള്‍ ഉണ്ടായതിന്‌ സമാനമായി കേരളാ സര്‍ക്കാരിലും ഇപ്പോള്‍ ഭൂകമ്പം ഉടലെടുക്കുന്ന സമയമാണ്‌. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍വന്ന യുഡിഎഫിന്‌ ടി.എം.ജേക്കബിന്റെ നിര്യാണം കടുത്ത ആഘാതമാണ്‌ ഏല്‍പ്പിച്ചത്‌. വെറും 157 വോട്ടിന്‌ എം.ജെ.ജേക്കബിനെ തോല്‍പ്പിച്ച ടി.എം.ജേക്കബിന്റെ വിജയം അനുകമ്പാപ്രവാഹമുണ്ടെങ്കിലും മകന്‍ അനൂപ്‌ ജേക്കബിന്‌ ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന സംശയമുയരുന്നുണ്ട്‌. ആ പശ്ചാത്തലത്തില്‍ ഇപ്പോള്‍ യുഡിഎഫ്‌ പ്രഖ്യാപിച്ച മദ്യനയം കേരളത്തില്‍ കൊടുങ്കാറ്റ്‌ അഴിച്ചുവിട്ടിരിക്കുകയാണ്‌. ഇന്ത്യയില്‍ ഏറ്റവുമധികം മദ്യ ഉപഭോഗം പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററായ കേരളത്തിലാണ്‌. മദ്യോപയോഗമാണ്‌ കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക്‌ കാരണം. റോഡപകടങ്ങള്‍ പെരുകുന്നുവെന്ന്‌ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. കേരളത്തില്‍ വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതും സ്ത്രീ-ബാലികാപീഡനങ്ങള്‍ വര്‍ധിക്കുന്നതും വര്‍ധിച്ചുവരുന്ന മദ്യോപയോഗം മൂലമാണ്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യലഭ്യത കുറയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ മദ്യനയത്തിനനുസരിച്ച്‌ മൂന്ന്‌ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാറുകള്‍ ആകാമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ത്രീ സ്റ്റാര്‍ പദവിക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ നടക്കുന്ന അഴിമതിയും വാര്‍ത്തയായിരുന്നു. ബാറിന്റെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചതും വിവാദമായിരിക്കുന്നു.

കേരളത്തിന്റെ ഖജനാവിന്‌ ഏറ്റവുമധികം വരുമാനം തരുന്ന മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള ഇഛാശക്തി മദ്യലോബി നിയന്ത്രിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ക്കോ സര്‍ക്കാരിനോ ഇല്ല. മദ്യത്തിന്‌ എല്ലാ ആഘോഷ-അനുശോചന വേളകളിലും സ്വീകാര്യത ലഭിച്ചപ്പോള്‍ ഒമ്പത്‌ വയസ്‌ മുതല്‍ കുട്ടികളും മദ്യപാനം തുടങ്ങുന്നു. വര്‍ധിച്ചുവരുന്ന മദ്യോപയോഗം സാമൂഹ്യതിന്മകള്‍ വളര്‍ത്തുന്നുവെന്ന്‌ മാത്രമല്ല ജനത്തിന്റെ ആരോഗ്യവും നശിക്കുന്നു. ഇതെല്ലാം ഉയര്‍ത്തിക്കാട്ടിയാണ്‌ മദ്യനയത്തിനെതിരെ സഭകള്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. യുഡിഎഫിന്റെ മദ്യനയം സുതാര്യമല്ലെന്ന്‌ മാത്രമല്ല അവിഹിതമായ പലതും അതിന്‌ പിന്നിലുണ്ടെന്ന്‌ കരുതാന്‍ കാരണങ്ങളേറെയാണ്‌. ഹോട്ടലുകള്‍ക്ക്‌ ത്രീസ്റ്റാര്‍ പദവി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന കേസില്‍ ചെന്നൈ റീജണല്‍ ടൂറിസം ഡയറക്ടര്‍ ജെ.പി.ഷായെ സിബിഐ ചോദ്യം ചെയ്തിരിക്കുകയാണ്‌. ത്രീസ്റ്റാര്‍ പദവിക്കുവേണ്ടി ഹോട്ടലുടമകള്‍ നല്‍കിയ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്‌ ഷാ സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ കത്തുകള്‍ അയച്ചിരുന്നു. മാര്‍ച്ച്‌ 31വരെ മാത്രമേ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കൂവെന്ന യുഡിഎഫ്‌ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലെ വ്യവസ്ഥകള്‍ പുറത്തുവന്നയുടനെയാണ്‌ ഷാ കത്തയച്ചത്‌. സര്‍ക്കാരിന്റെ മദ്യനയം പുറത്തുവന്നതോടെ ത്രീസ്റ്റാര്‍ പദവി നേടിയെടുക്കാന്‍ ഹോട്ടലുടമകളുടെ നെട്ടോട്ടമായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്‌ ‘ഒരു ത്രീസ്റ്റാര്‍ വിപ്ലവം’ ആണെന്ന വിമര്‍ശനം മദ്യനയരൂപീകരണത്തിലെ അഴിമതിയിലേക്ക്‌ വിരല്‍ചൂണ്ടുന്നതാണ്‌.

യുഡിഎഫ്‌ സര്‍ക്കാരില്‍ വിവിധ സഭകളുടെ പ്രാതിനിധ്യത്തെ ചൊല്ലി അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. മാര്‍ത്തോമ-ഓര്‍ത്തഡോക്സ്‌ സഭാ തര്‍ക്കത്തിലുള്ള കോണ്‍ഗ്രസ്‌ പ്രതികരണത്തിലും സഭ അതൃപ്തരാണ്‌. ഇപ്പോള്‍ ക്രൈസ്തവസഭകള്‍ മദ്യനയത്തിനെതിരെ രംഗത്തുവരുമെന്ന ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെതന്നെ സമുന്നതനായ നേതാവ്‌ വി.എം.സുധീരനും സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ചുകഴിഞ്ഞു. വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നത്‌ സര്‍ക്കാരിന്‌ ഗുണം ചെയ്യില്ലെന്ന വാദവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം.ഹസ്സന്‍ രംഗത്തുവന്നിരിക്കുകയാണ്‌. എന്നാല്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചിട്ട്‌ ഫലമില്ലാതെ വന്നതിനാലാണ്‌ പരസ്യമായ അഭിപ്രായപ്രകടനത്തിന്‌ മുതിര്‍ന്നതെന്ന്‌ ഇതിന്‌ മറുപടിയായി സുധീരന്‍ പ്രതികരിച്ചു. സുധീരന്‌ പിന്തുണയുമായി യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍തന്നെ രംഗത്തുവന്നത്‌ സര്‍ക്കാരിലും മുന്നണിയിലും കാര്യങ്ങള്‍ പന്തിയല്ലെന്ന്‌ വ്യക്തമായ സൂചനയാണ്‌ നല്‍കുന്നത്‌. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ചില പാളിച്ചകളുണ്ടെന്നും അത്‌ മാറ്റുമെന്നും തങ്കച്ചന്‍ പറഞ്ഞിരിക്കുകയാണ്‌. സുധീരനെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി വയലാര്‍ രവിയും അഭിപ്രായപ്രകടനത്തിന്‌ മുതിര്‍ന്നതോടെ ഒറ്റപ്പെട്ടിരിക്കുന്നത്‌ എക്സൈസ്‌ മന്ത്രി കെ.ബാബുവാണ്‌. പാര്‍ട്ടിയില്‍ നിന്നുതന്നെ നിരന്തര വിമര്‍ശനമുയര്‍ന്നിട്ടും നിശബ്ദത പാലിക്കുന്ന മന്ത്രിയുടെ നിലപാട്‌ സംശയത്തോടെയാണ്‌ ജനങ്ങള്‍ കാണുന്നത്‌. ഇത്‌ കൂടാതെയാണ്‌ സഖ്യകക്ഷിയായ മുസ്ലീംലീഗും മദ്യനയത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുന്നത്‌. ഉപതെരഞ്ഞെടുപ്പ്‌ നേരിടുന്ന യുഡിഎഫില്‍ ഇതെല്ലാം സൃഷ്ടിക്കുന്നത്‌ ഭൂകമ്പം തന്നെയാണ്‌.

അതിശക്തമായ എതിര്‍പ്പുകളുയര്‍ന്നിട്ടും പുതിയ മദ്യനയം മാറ്റം കൂടാതെ നടപ്പാക്കുന്നതിന്‌ പിന്നില്‍ ആരാണെന്ന ചോദ്യമാണ്‌ പൊതുവായി ഉയര്‍ന്നിരിക്കുന്നത്‌. യുഡിഎഫ്‌ ചര്‍ച്ച ചെയ്ത്‌ എടുത്ത തീരുമാനമാണ്‌ താന്‍ നടപ്പാക്കുന്നതെന്ന്‌ പറഞ്ഞൊഴിയുന്ന മന്ത്രി ബാബുവിന്റെ വിശദീകരണത്തിന്‌ വിശ്വാസ്യത കുറവാണ്‌. എല്‍ഡിഎഫ്‌ ഭരണത്തിന്റെ മദ്യനയത്തിനെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്തിയവരാണ്‌ കോണ്‍ഗ്രസ്‌-യുഡിഎഫ്‌ നേതാക്കള്‍. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭകളുടെ കാലത്ത്‌ അടച്ചുപൂട്ടിച്ച കള്ളുഷാപ്പുകള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചതാണ്‌ എക്സൈസ്‌ മന്ത്രിയായിരുന്ന പി.കെ.ഗുരുദാസന്‍ ചെയ്ത ഏകകാര്യമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടവും വിമര്‍ശിച്ചവരാണ്‌ അവര്‍. എന്നാല്‍ ഇപ്പോള്‍ സ്വന്തം സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ മദ്യമുതലാളിമാര്‍ക്ക്‌ ഒത്താശ ചെയ്ത്‌ കേരളത്തെത്തന്നെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നയം നടപ്പാക്കാന്‍ വാശിപിടിക്കുന്നവര്‍ ആരുടെ താല്‍പ്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ വ്യക്തമാണ്‌. ഗാന്ധിജിയുടെ ആദര്‍ശമായ മദ്യവര്‍ജനം അധികാരത്തിലേറുന്ന എല്ലാ കോണ്‍ഗ്രസുകാരനും മറക്കുകയാണ്‌ പതിവ്‌. എന്നാല്‍ വിഷത്തിന്‌ തുല്യമായ നിലവാരമില്ലാത്ത മദ്യം ജനങ്ങളെക്കൊണ്ട്‌ കുടിപ്പിച്ച്‌ കുടുംബജീവിതവും സാമൂഹികജീവിതവും സാന്മാര്‍ഗികതയും തകര്‍ക്കുന്ന വിധത്തില്‍ മദ്യനയം രൂപീകരിക്കുന്നവരെ പൗരബോധമുള്ള ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്‌. ലൈംഗിക പീഡനങ്ങളുടെയും അരുംകൊലകളുടെയും പറുദീസയായി കേരളം മാറിയതിന്റെ മുഖ്യകാരണം മദ്യമാണെന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. മദ്യനയത്തിന്റെ കാര്യത്തില്‍ ലക്കുകെട്ട സര്‍ക്കാരിന്‌ ഇത്‌ തിരിച്ചറിയാനാവുന്നില്ലെങ്കില്‍ മനസ്സിലാവുന്ന ഭാഷയില്‍ പ്രതികരിക്കേണ്ടതുണ്ട്‌. അതിനുള്ള സുവര്‍ണാവസരമാണ്‌ പിറവത്ത്‌ ഒരുങ്ങുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.