ഗുവാഹട്ടി: അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മ്യാന്മാര്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 130 കിലോമീറ്റര്‍ കിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: