പാലക്കാട്: പാലക്കാട്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് പെരുവമ്പ് വള്ളിക്കാട് വീട്ടില്‍ ചന്ദ്രന് (55) ആണു വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബാങ്കിലെ കടബാധ്യതമൂലം ആണ് ആത്മഹത്യ. കടം വീട്ടാന്‍ നിലം വിറ്റെങ്കിലും കടം മുഴുവന്‍ തീര്‍ക്കാനായിരുന്നില്ല. പശു വളര്‍ത്തലും നെല്‍ക്കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. ഇന്നലെ രാത്രി ഒന്‍പതോടെ വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രനെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: