കീ്റോ: കീ്റോയിലും അലക്സാണ്ഡ്രിയയിലും സുരക്ഷാഭടന്മാരും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കീ്റോയില്‍ സൈനിക നേതൃത്വത്തിന് എതിരെ നടന്ന പ്രകടനത്തിനുശേഷം കുത്തിയിരുപ്പു സമരം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി എടുക്കുകയായിരുന്നു. ഇതിനെതിരെ ചില പ്രകടനക്കാര്‍ റോഡില്‍ പാറക്കല്ലുകള്‍ ഇടുകയും പോലീസ് വാഹനങ്ങള്‍ക്ക് തീ കൊടുക്കുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കവേയാണ് ഇത്തരം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. പുതിയ ഭരണകൂടത്തെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ഭരണഘടനയുടെ കരടിനെതിരെ പ്രകടനങ്ങള്‍ നടന്നിരുന്നു.
മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ പതനത്തിനുശേഷം ഭരണം കയ്യാളിയ സൈനിക കൗണ്‍സില്‍ ഭാവാത്മകമായ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ പല പൗരന്മാരും നിരാശരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ജനങ്ങള്‍ക്ക് സൈനിക ഭരണത്തില്‍ വിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ രാജ്യത്തിന്റെ കാവല്‍ക്കാരായാണ് പട്ടാളത്തെ കരുതുന്നത്.
കീ്റോയിലെ താഹിര്‍ ചത്വരത്തില്‍ രാത്രി കഴിച്ചുകൂട്ടിയ പ്രകടനക്കാരുടെ ടെന്റുകള്‍ പോലീസ് പൊളിച്ചുനീക്കിയതോടെയാണ് കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതുമൂലം വീട്ടിലേക്കു മടങ്ങിയിരുന്ന ആയിരക്കണക്കിന് പ്രകടനക്കാര്‍ തിരിച്ചെത്തുകയും പോലീസുമായി സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്തു. പോലീസിന്റെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനുള്ള ആഹ്വാനം ലഭിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ താഹിര്‍ ചത്വരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ചത്വരത്തില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് പ്രധാനമന്ത്രി എസ്സാംഷറഫ് ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകള്‍ അപകടകരമാണെന്നും അവ രാജ്യത്തിന്റേയും വിപ്ലവത്തിന്റേയും ലക്ഷ്യങ്ങള്ക്കെതിരാണെന്നും മന്ത്രിസഭ പ്രമേയം പാസ്സാക്കി. ഒരു കവചിത പോലീസ് വാഹനം മറിച്ചിട്ട് പ്രകടനക്കാര്‍ തീകൊടുത്തതിനാല്‍ അന്തരീക്ഷത്തില്‍ കറുത്ത പുക വ്യാപിച്ചതായി വാര്‍ത്താ ലേഖകര്‍ അറിയിച്ചു. എന്നാല്‍ അലക്സാണ്ഡ്രിയ, സൂയസ് എന്നീ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നില്ല. ഏതാണ്ട് 670 പേര്‍ക്ക് സംഭവങ്ങളില്‍ പരിക്കേറ്റതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. കീ്റോയില്‍ മുറിവേറ്റ ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്. അലക്സാണ്ഡ്രിയായില് ആഭ്യന്തര കാര്യാലയത്തിന് വെളിയിലുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്.
നവംബര്‍ 28 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ 3 മാസമെടുക്കും. കഴിഞ്ഞ മാസം ഈജിപ്റ്റിലെ സൈനിക ഭരണ മേധാവികള്‍ ഒരു കരട് ഭരണഘടന ഉണ്ടാക്കിയിരുന്നു. ഇതുപ്രകാരം സൈന്യത്തിന് ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: