പത്തനംതിട്ട: തീര്‍ത്ഥാടകരില്‍ നിന്നും ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ദേവസ്വം ബോര്‍ഡിന്റെയും ചാലക്കയത്തെയും ഇലവങ്കലിലെയും ടോള്‍ ബൂത്തുകളിലേക്കാണ് മാര്‍ച്ച് നടത്തിയത്.
ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ പോലീസ് ശ്രമിച്ച് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.
തീര്‍ത്ഥാടകരില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: