ന്യൂദല്‍ഹി: പണപ്പെരുപ്പ നിരക്ക് വിലയിരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ. ഇപ്പോള്‍ രണ്ടക്കത്തിന് സമീപത്താണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. ഇത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അലുവാലിയ കൂട്ടിച്ചേര്‍ത്തു.
ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണു പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടില്ലെന്ന് അലുവാലിയ സമ്മതിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ പണപ്പെരുപ്പം കുറയുന്നില്ലെങ്കില്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു ധാരണയുമില്ലെന്ന തോന്നല്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ല. ചെറുകിട വ്യാപാര മേഖലയിലും വ്യോമ മേഖലയിലും തത്കാലം വിദേശ നിക്ഷേപം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: