ലണ്ടന്‍: ബര്‍മിങ്ഹാമിന് സമീപം സെന്‍ട്രല്‍ നഗരത്തില്‍ നിന്നും തീവ്രവാദബന്ധമുള്ള നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഖൊബൈബ് ഹുസൈന് (19), ഇഷാഖ് ഖുസൈന്‍ (19), ഷാഹിദ് കസം ഖാന് (19), നവീദ് മഹമ്മൂദ് അലി (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തീവ്രവാദ വിരുദ്ധ കേസുകളുടെ അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ലണ്ടന്‍ കോടതിയില്‍ ഇവരെ ഹാജരാക്കുമെന്ന് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ശേഖരിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
പാക്കിസ്ഥാനിലേക്ക് പരിശീലനത്തിന് പോകുകയും വിദേശങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്തതായും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: