പാലക്കാട്: രാജ്യത്തെ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിലെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. ഇന്ധനവില വര്‍ധനയും നികുതിയുടെ അമിതഭാരവുമാണു വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ വിമാനക്കമ്പനികള്‍ക്കായി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് കടമായി ഇന്ധനം നല്കാനാകുമോ എന്ന കാര്യം പെട്രോളിയം മന്ത്രി എസ്. ജയ്പാല് റെഡ്ഡിയോട് ആരാഞ്ഞിരുന്നു. ഇതിന് അനുകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: