തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരായ കോടതിയലക്ഷ്യക്കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണു കേസ് നേരത്തെ പരിഗണിച്ചിരുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി പി.കെ. ഹനീഫയ്ക്കെതിരേ ജോര്‍ജ് നടത്തിയ പരാമര്‍ശമാണു കോടതിയലക്ഷ്യക്കേസിന് ആധാരം.
പാമോയില്‍ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ഉത്തരവില്‍ ജഡ്ജിക്കെതിരേ ജോര്‍ജ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നു കേസില്‍ നിന്നു ജഡ്ജി പിന്മാറി. പാമോയില്‍ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാറ്റിയതിനു പിന്നാലെയാണു ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസും മാറ്റിയത്.
1992ല്‍ ചട്ടങ്ങള്‍ ലംഘിച്ച് പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിന് രണ്ടു കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കേസ്. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, ഗവണ്മെന്റ് സെക്രട്ടറി ജിജി തോംസണ്തുടങ്ങിയവര് ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതികള്‍. പരേതനായ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും പ്രതിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: