തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാക്കള്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറാന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. നിര്‍മ്മാണചെലവ് ഉയരുന്നതില്‍ പ്രതിഷേധിച്ചാണ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സമരം പ്രഖ്യാപിച്ചത്.
സിനിമാരംഗത്തെ പ്രതിസന്ധി ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായും പരിഹരിക്കാനാകുമെന്ന് പ്രതീക്ഷയെന്ന് ചര്‍ച്ചകള്‍ക്കു ശേഷം ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ബാറ്റ നിലവിലുള്ള രീതിയില്‍ തുടരും. ബാറ്റാ പരിഷ്കരണം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ഗണേഷ്കുമാര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: