റോം: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി മരിയൊ മോണ്ടി പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടി. 25 നെതിരെ 281 വോട്ട് നേടിയാണ് സെനറ്റില്‍ സര്‍ക്കാര്‍ വിശ്വസ വോട്ട് നേടിയത്. മുന്‍ സര്‍ക്കാരിലെ സഖ്യകക്ഷിയായിരുന്ന നോര്‍ത്ത് ലീഗ് പാര്‍ട്ടി പ്രതിനിധികള്‍ മാത്രമാണ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്തത്. മരിയോ മോണ്ടി സര്‍ക്കാരിന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ എല്ലാ പിന്തുണയുമുണ്ട്.
സില്‍വിയൊ ബെര്‍ലുസ്കോണി രാജിവച്ചതിനെ തുടര്‍ന്നാണ് മോണ്ടി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുളളതെന്നു മോണ്ടി അഭിപ്രായപ്പെട്ടു. പ്രതിസന്ധി നേരിടാന്‍ എല്ലാവരും സഹകരിക്കണമെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം അഭ്യര്‍ഥിച്ചു.
വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ അധോസഭയിലും സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. രാജ്യത്തെ പ്രമുഖ കക്ഷികളുടെ എല്ലാ പിന്തുണയുള്ളതിനാല്‍ ഇതും സര്‍ക്കാര്‍ മറി കടക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ യുവജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് മോണ്ടി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇറ്റലിയെ രക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പ ശേഷമാണ് യൂറോപ്യന്‍ യൂണിയന് മുന്‍ കമ്മിഷണര്‍ കൂടിയായ മോണ്ടി വിശ്വാസ വോട്ട് നേടിയത്. സര്‍ക്കാരിനെതിരെ രാജ്യത്തെ വിവിധ നഗരങ്ങളിലെല്ലാം പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്.
പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പ്രക്ഷോഭകര്‍ വാദിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ പോലീസുമായുള്ള ഏറ്റുമുട്ടലുകളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: