കണ്ണൂര്‍: കണ്ണൂരില്‍ ഡി.സി.സി താത്ക്കാലിക പ്രസിഡന്റായി പി.കെ വിജയരാഘവന് ചുമതലയേറ്റു. ചടങ്ങില്‍ നിന്നും എ.വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. കെ.സുധാകരനെ അനുകൂലിക്കുന്ന പി.കെ വിജയരാഘവനെ ഡി.സി.സി പ്രസിഡന്റായി നിയമിച്ചതിലുള്ള പ്രതിഷേധമായിരുന്നു ഇത്.
ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലാതിരുന്നതിനാല്‍ ഒരു ദിവസം ഡി.സി.സി ഓഫീസ് അടച്ചിട്ടതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ നിയമിക്കാന്‍ കെ.പി.സി.സി നേതൃത്വം തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: