വില്ലുപുരം ജംഗ്ഷനില്‍നിന്ന് ഒരു റെയില്‍വേ ലൈന്‍ പോണ്ടിച്ചേരിവരെ പോകുന്നുണ്ട്. സ്വച്ഛവും വിശാലവുമായ ഈ നഗരം സമുദ്രതീരത്താണു നിലകൊള്ളുന്നത്. ഇവിടെ സമുദ്രസ്നാനം നിരപായമായിരിക്കുകയില്ല. എന്തെന്നാല്‍ കടല്‍പാമ്പുകള്‍ ധാരാളമുള്ള സ്ഥലമാണ്. പട്ടണത്തില്‍ ധര്മ്മശാലകളൊന്നുമില്ല. അരവിന്ദാശ്രമത്തില്‍ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ താമസിക്കാന്‍ സാദ്ധ്യമല്ല. പട്ടണത്തില്‍ ഹോട്ടലുകള്‍ ധാരാളമുണ്ട്. ഇവടത്തെ ഏറ്റവും ആകര്‍ഷകമായ സ്ഥാപനം അരവിന്ദാശ്രമമാണ്. സമുദ്രതീരത്തു പ്രത്യേകം പ്രത്യേകമായി നില്കുകന്ന ചില ഭവനങ്ങളിലാണ് ആശ്രമപ്രവര്‍ത്തനം. ഇതില്‍ ഒരു ഭവനത്തിലാണ് അരവിന്ദന്റെ സമാധി. ഈ ഭവനത്തില്‍ മഹര്‍ഷി അരവിന്ദന് ഇരുപത്തഞ്ചു വര്‍ഷം സാധനകള്‍ അനുഷ്ഠിച്ചുകൊണ്ടു വസിച്ചു.
അരവിന്ദാശ്രമത്തിനു സമീപമാണ് വളരെയധികം പുരാതനമായ ഗണേശക്ഷേത്രം. നഗരത്തില്‍ കാലഹസ്തീശ്വരനെന്നു വേദപുരീശ്വരനെന്നും പറയുന്ന രണ്ടു ശിവക്ഷേത്രങ്ങളുണ്ട്. ഇവയ്ക്കൊന്നും അരവിന്ദാശ്രമത്തിന്റെ പ്രസക്തിയില്ല. പോണ്ടിച്ചേരിയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ വില്ലിയനോര് എന്ന സ്ഥലത്ത് ശ്രീത്രികാമേശ്വരമെന്ന വിശാലമായ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇതാണ് ഈ ഭാഗത്തെ തീര്‍ത്ഥസ്ഥാനം. ഉള്ളില്‍ പാര്വ്വതീക്ഷേത്രവും കാണാം.
കല്യാണഘട്ടം
തീര്‍ത്ഥരാജ് പ്രയാഗിലെന്നപോലെ വെങ്കടാചലത്തിലും മുണ്ഡനസംസ്കാരം പ്രധാനമായി കരുതുന്നു. സൗഭാഗ്യവതികളായ സ്ത്രീകള്‍ പോലും ഇവിടെ വന്നു മുണ്ഡനം നടത്തിക്കുന്നുണ്ട്. അതിനാലാണ് ഈ സ്ഥാനത്തിനു കല്യാണഘട്ടമെന്നു പറയുന്നത്. ക്ഷേത്രമാഫീസില് നിശ്ചിതഫീസ് കൊടുത്തു ചീട്ടുവാങ്ങി അതുമായി ചെന്നാല്‍ മുണ്ഡനസംസ്കാരം നടത്തും. (നിന്ന് മുണ്ഡനം സൗജന്യമായിട്ടാണു നടത്തുന്നത്).
സ്വാമി പുഷ്കരണി : ശ്രീ ബാലാജിക്ഷേത്രത്തിനു സമീപം തന്നെയാണ് ഈ വലിയ സരോവരം. ഇതില്‍ സ്നാനം ചെയ്തിട്ടുവേണം വേങ്കടേശ്വരനെ ദര്‍ശിക്കാന്‍. വരാഹാവതാര സമയത്ത് ഭഗവാന്റെ ഉപദേശമനുസരിച്ച്ഗരുഡന് വൈകുണ്ഠത്തില്‍ നിന്ന് ഈ പുഷ്കരണി സ്നാനത്തിനായി കൊണ്ടുവന്നതാണെന്നു പറയപ്പെടുന്നു. ഇതിലെ സ്നാനം സര്‍വ്വപാപങ്ങളെയും നശിപ്പിക്കുന്നതാണ്. തടാകത്തിന്റെ മദ്ധ്യത്തിലുള്ള മണ്ഡപത്തില്‍ ദശാവതാരവിഗ്രഹങ്ങള് കൊത്തിവച്ചിട്ടുണ്ട്.
വരാഹക്ഷേത്രം : ആദ്യം വരാഹമൂര്‍ത്തിയെ ദര്‍ശിച്ചിട്ടുവേണം ബാലാജിയെ ദര്‍ശിക്കാന്‍ എന്നാണു നിയമം. സ്വാമി പുഷ്കരണിക്കു പടിഞ്ഞാറു ഭാഗത്തു തടാകത്തിനുള്ളിലായിട്ടാണ് ഈ ക്ഷേത്രം. ഇതിനടുത്തുതന്നെ ശ്രീരാധാകൃഷ്ണന്റെ ഒരു ക്ഷേത്രംകൂടി ഉണ്ട്.
– സ്വാമി ധര്‍മ്മാനനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: