കോഴിക്കോട്: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം ജ്ഞാനപീഠം ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എം.ടി.വാസുദേവന്‍ നായര്‍ക്ക്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട്ട് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
എം.ടിക്ക് പുരസ്കാരം നല്‍കുന്നതിലൂടെ പുരസ്കാരത്തിന്റെ മൂല്യം വര്‍ധിച്ചുവെന്ന് മന്ത്രി പറഞ്ഞു. എഴുത്തച്ഛന് പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. ജീവിതത്തില്‍ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്കാരത്തിന് വലിയ മാനമുണ്ട്.
പുരസ്കാരത്തുക തുഞ്ചന്‍പറമ്പില്‍ തുടങ്ങാനിരിക്കുന്ന കുട്ടികളുടെ ഗ്രന്ഥശാലയ്ക്കായി മാറ്റിവയ്ക്കുമെന്നും എം.ടി. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: