ലതേഹര്‍ (ജാര്‍ഖണ്ഡ്): ലതേഹര്‍ ജില്ലയിലെ കോണ്‍ ഗ്രാമത്തില്‍ പൊലീസ് ക്യാമ്പിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ ഏറ്റുമുട്ടല്‍ നീണ്ട് നിന്നു.
മാവോയിസ്റ്റ് നേതാക്കള്‍ക്കും വെടിയുണ്ടയേറ്റ് സാരമായ പരിക്കുള്ളതായി സൂചനയുണ്ട്. ആയിരത്തോളം വെടിയുണ്ടകള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടലെന്ന് എസ്.പി. ഡി.ബി. ശര്‍മ്മ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് പോലീസ് ക്യാമ്പിനുനേരെ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയത്. തുടര്‍ന്ന് പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പുലര്‍ച്ചെ നാലുവരെ നീണ്ടു.
പരിക്കേറ്റ മൂന്ന് പോലീസുകാരെ സമീപത്തെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: