കൊച്ചി: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഉപരോധ സമരത്തിന്റെ ഭാഗമായി നാളെ 9ന് എറണാകുളം ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ബിജെപി റോഡ് ഉപരോധം സംഘടിപ്പിയ്ക്കും. രാവിലെ 11.30 മുതല്‍ 12 മണിവരെയാണ് സമരം. സംസ്ഥാന, ജില്ലാ നിയോജകമണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കും. എറണാകുളം കച്ചേരിപ്പടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും ആലുവയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, പിറവത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, കളമശ്ശേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ്കെ.പി.രാജന്, തൃപ്പണിത്തുറയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, കാലടിയില്‍ എം.എ.ബ്രഹ്മരാജ്, കോതമംഗലത്ത് എം.എന്‍.ഗംഗാധരന്, മൂവാറ്റുപുഴയില്‍ അഡ്വ.കെ.ആര്.രാജഗോപാല്‍, പെരുമ്പാവൂരില്‍ പി.വി.സജീവ്, പട്ടിമറ്റത്ത് എം.രവി, പറവൂരില്‍ ഇ.എസ്.പുരുഷോത്തമന്, ഗോശ്രീ ജംഗ്ഷനില്‍ പി.എസ്.ഷമ്മി, കൊച്ചിയില്‍ ശ്യാമള പ്രഭു, ആലിന്ചുവട്ടില്, എന്‍.സജികുമാര്‍ തുടങ്ങിയവര്‍ സമരം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: