തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആര്.ബാലകൃഷ്ണപിള്ള നാളെ ആശുപത്രി വിടും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷയിളവ് നല്കി സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു.
ഇന്ന് കൂടിയ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രി വിടാന്‍ പിള്ള തീരുമാനിച്ചത്. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ചികിത്സ ആവശ്യമായതിനാല്‍ പിള്ള തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസില്‍ തങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: