ഏഥന്‍സ്: കടക്കെണിയെ തുടര്‍ന്ന് ഭരണ പ്രതിസന്ധി ഉടലെടുത്ത ഗ്രീസില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി ജോര്‍ജ്ജ് പാപ്പന്ഡ്രേയും മുഖ്യ പ്രതിപക്ഷമായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്റോണിസ് സമരാസും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പാപ്പന്ഡ്രേയുടെ പിന്‍ഗാമിയെ ഉടന്‍ തന്നെ കണ്ടെത്തും. നിലവിലെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇവാഞ്ചലോസ് വെനിസോലാസ് ആകും പുതിയ പ്രധാനമന്ത്രിയെന്നാണു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്നു തന്നെ ജോര്‍ജ് പാപ്പന്ഡ്രൂ രാജി വയ്ക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നും ആണു സൂചന. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടത്താനും ധാരണയായിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന് വാഗ്ദാനം ചെയ്ത 17,800 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ച ഹിതപരിശോധന അവസാന നിമിഷം വേണ്ടെന്നു വെച്ചാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പാപ്പന്ഡ്രേ തീരുമാനിച്ചത്.
പ്രതിസന്ധി ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന് സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഗ്രീസിന്റെ കടത്തിന്റെ 50 ശതമാനം എഴുതിത്തള്ളുമെന്ന് സ്വാകാര്യ ബാങ്കുകള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: