കടുത്തുരുത്തി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്ക് സഹായവുമായി മാനവസേവാ സമിതി. ആശുപത്രിയിലെ വാര്‍ഡുകളില്‍ രോഗികള്‍ക്കു സഹായത്തിനു എത്തുന്നവര്‍ ഇരിക്കാന്‍ സ്ഥലസൗകര്യങ്ങളില്ലാത്തതിണ്റ്റെ പേരില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സ്റ്റൂളുകള്‍ ലഭ്യമാക്കുകയാണ് സമിതി. രോഗികളുടെ സഹായത്തിനെത്തുന്നവര്ക്ക് ഇരിക്കുന്നതിന് തടിക്കൊണ്ടു നിര്‍മിച്ച സ്റ്റൂളുകളാണ് സമിതി നല്‍കുന്നത്. ആദ്യപടിയായി മെഡിക്കല്‍ കോളജിലെ പ്രധാനപ്പെട്ട വാര്‍ഡുകളായ ൩ലും ൬ലുമായി ആവശ്യമുള്ളത്ര ൬൮ സ്റ്റൂളുകളാണ് സമിതി കൈമാറിയത്. ആയിരം രൂപയിലേറേ ചിലവ് വരുന്ന സ്റ്റൂളുകള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പ്രസിഡണ്റ്റ് എം. എന്‍.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഞീഴൂറ്‍ യൂണിറ്റ് ആശുപത്രിക്കായി ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞമാസം ൨൫ന് കോട്ടയം നഗരസഭാധ്യക്ഷന്‍ സണ്ണി കലൂറ്‍ നിര്‍വഹിച്ചിരുന്നു. നിര്‍ദിഷ്ട വാര്‍ഡുകളിലേക്കുള്ള മുഴുവന്‍ സ്റ്റൂളുകളുടെയും കൈമാറ്റം മെഡിക്കല്‍ കോളജില്‍ നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ.ടിജി ജേക്കമ്പ് തോമസ് സ്റ്റൂളുകള്‍ സമിതിയുടെ ജില്ലാ പ്രസിഡണ്റ്റ് പി.കെ.രവിന്ദ്രണ്റ്റെ കൈകളില്‍ നിന്നും ഏറ്റുവാങ്ങി. പൊതുജനസഹകരണത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ ആശുപത്രിയിലെ മുഴുവന്‍ വാര്‍ഡുകളിലും ആവശ്യമായ സ്റ്റൂളുകള്‍ നല്‍കുകയെന്നതാണ് സമിതി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്പോണ്സര് ചെയ്യുന്നവരുടെ പേര്വിവരങ്ങളും വാര്‍ഡിണ്റ്റെ വിവരവും രേഖപെടുത്തിയാണ് വാര്‍ഡുകളില്‍ സ്റ്റൂളുകള്‍ നല്‍കുന്നത്. സ്പോണ്‍സര്‍മാരാകാന്‍ താത്പര്യമുള്ളവര്‍ അറിയക്കണമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. സ്റ്റൂളുകള്‍ ആശുപത്രിക്കു നല്‍കുന്നതിനോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ സമിതി സംസ്ഥാന സെക്രട്ടറി കെ.മോഹനന്, എ.എന്‍.കൃഷ്ണന്‍കുട്ടി, ജോണ്‍ തുരുത്തിപള്ളി, വി.ബി.വിനോദ്, ഞീഴൂറ്‍ ദേവരാജന്‍, കെ. ജെ.ജോയി എന്നിവര്‍ പങ്കെടുത്തു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: