ഒരു വ്യക്തിയെ ബോധോദയത്തിലേക്കെത്തിക്കുക. സമൂഹത്തില്‍ സന്തോഷം പ്രദാനം ചെയ്യുക. ഓരോരുത്തരെയും സങ്കുചിത വ്യക്തിത്വത്തില്‍ നിന്നും പ്രപഞ്ച വ്യക്തിത്വത്തിലേക്കുയര്ത്തുക. ദൈവവുമായി യോജിപ്പിക്കുക, ഇവയൊക്കെയാകണം ഒരു മതത്തിന്റെ മുഖ്യലക്ഷ്യം. എന്ന് നാം ഈ പാവനങ്ങളായ ഉദ്ദേശ്യങ്ങളില്‍ നിന്നുമകുന്നുപോകുന്നുവോ അന്നാണ് ഇവിടെ ഇപ്പോള്‍ നാം ഒത്തുകൂടിയിരിക്കുന്നപോലെ ചടങ്ങുകള്‍ ആവശ്യമായി വരുന്നത്. ലോകത്തെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഇടപെടുക എന്നത്, ഈ ഒത്തുചേരലിന്റെ ഉത്തരവാദിത്തമായി മാറുന്നു. മഹത്തായ വിശ്വാസം: ആ വിശ്വാസത്തെ അടിസ്ഥാനമാക്കിയ സംഘടനകള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഈ ഭൂമിയുടെ നിലനില്പിന് അത്യാവശ്യമാണ്. ലോകം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളാണ് ഇത്തരം സംഘടനകള്‍. മദ്ധ്യകാലഘട്ടത്തിലെ വൈകല്യം നിറഞ്ഞ സംഘട്ടനങ്ങളില്‍നിന്നും മാറി, നാമിപ്പോള്‍ കുറച്ചുകൂടി സഹിഷ്ണുതയും സഹകരണവുമുള്ള ഒരു സമൂഹത്തിലേക്ക് മാറിയിട്ടുണ്ടെങ്കിലും, അതിലും മെച്ചപ്പെട്ട ആനന്ദപൂര്‍ണ്ണമായൊരു ജീവിതം ഉറപ്പുവരുത്താന്‍ നാം ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ ഗ്രഹത്തിലെ പകുതിപേര് സ്വര്‍ഗത്തിലേക്ക് പോകും, എന്നും മറ്റേ പകുതി നരകത്തിലേക്ക് പോകുന്നു എന്നും കരുതുമ്പോള്‍, ആ പകുതി പേര്‍ക്കുതന്നെ ഈ ലോകത്തെ നരകതുല്യമാക്കാന്‍ കഴിയും എന്നതാണ് യാഥാര്‍ത്ഥ്യം.
വിവിധ സംസ്കാരങ്ങളെയും വിവിധ മതങ്ങളെക്കുറിച്ചും അറിവ് നല്കുന്ന എല്ലാ മുക്കിലും മൂലയിലും എത്താവുന്ന ഒരു വിദ്യാഭ്യാസ നയമാണ് നാം സ്വീകരിക്കേണ്ടത്. വീട്ടിലായാലും സമൂഹത്തിലായാലും ഇന്നെവിടെയും നമുക്ക് ഭീകരതയെക്കുറിച്ച് കേള്‍ക്കാം, എല്ലാ പത്രങ്ങളിലും അത് കാണാം. ക്ലാസുമുറികള്‍ അക്രമസ്വഭാവമുള്ളവര്ക്ക് ഇന്നൊരു നായകപരിവേഷമാണ് ലഭിക്കുന്നത്. ഇന്ന് ലോകത്ത് രണ്ടുതരത്തിലുള്ള അക്രമങ്ങളുണ്ട്. നമുക്കെല്ലാമറിയാവുന്ന മതപരമായ അക്രമം. മറ്റൊന്ന് നക്സലിസം. ഇന്ത്യയിലെ 604 ജില്ലകളില്‍ 212 എണ്ണം നക്സല്‍ നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങളില്‍ ആത്മീയത എത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമോരോരുത്തരും അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കൊളംബിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടമാടുകയാണ്.
വിഷാദരോഗമായിരിക്കും ഈ ലോകത്തെ രണ്ടാമത്തെ കൊലയാളി എന്നാണ് ണഒഛ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ ഏതാണ്ട് എല്ലാ തലമുറകളില്പ്പെട്ടരും വിഷാദരോഗത്തിന് അടിമകളായിട്ടുണ്ട്. ഇന്ന് എല്ലാവര്ക്കും നല്ല കാറുകളുണ്ട്, നല്ല ജോലികളുണ്ട്. പക്ഷേ, എല്ലാവരും മാനസികമായി അസ്വസ്ഥരാണ്. ഈ ആഡംബര വസ്തുക്കള്‍ അവര്‍ക്ക് ഒരു മനഃസ്സമാധാനവും നല്‍കുന്നില്ല. ഒരു ശവശരീരത്തിനെ അണിയിച്ചൊരുക്കുന്നതുപോലെയാണത്.
കടുത്ത വിഷാദരോഗം, അനാവശ്യ ഉത്കണ്ഠ ഇവയില്‍ നിന്ന് പുറത്തുകടക്കാന്‍ നമ്മിലെ ചൈതന്യത്തെ ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്. മാനുഷികമൂല്യങ്ങളെ മാനിക്കേണ്ടതുണ്ട്. മാനവീയ മൂല്യങ്ങളെ തിരികെ കൊണ്ടുവരാന്‍ അടിയന്തിരമായി ചര്‍ച്ച ചെയ്ത്, സുദൃഢമായ, കെട്ടുറപ്പുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്കോരോരുത്തര്‍ക്കും തയ്യാറാകാം.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: