കോട്ടയം: കോട്ടയം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിണ്റ്റെ ആഭിമുഖ്യത്തില്‍ ഈ മാസം വിവിധ മേഖലകളിലുളളവര്ക്കായി റോഡ് സുരക്ഷാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ ൧൨ന് സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കും ൨൩ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ മാര്‍ക്കും ൨൯ന് ഹെവി വാഹന ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കും. കൂടാതെ ശബരിമല തീര്‍ത്ഥാടനം മുന്‍നിര്‍ത്തി തീര്‍ത്ഥാടകര്‍ക്കായി സര്‍വീസ് നടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നവംബര്‍ ൧൪, ൧൫ തീയതികളിലും പരിശീലനം നല്‍കും. അപകടരഹിതമായി റോഡ് ഉപയോഗിക്കുന്നതിനെക്കുറിച്ച് വിവിധ വിഷയങ്ങളില്‍ ദൃശ്യ-ശ്രവ്യമാധ്യമങ്ങളുടെ സഹായത്തോടെ വിദഗ്ദ്ധര്‍ ക്ളാസെടുക്കും. ഒരു ദിവസം ൧൦൦ ഡ്രൈവര്‍മാര്‍ക്കായിരിക്കും പരിശീലനം നല്‍കുക. ഇവര്‍ക്ക് ഉച്ചഭക്ഷണവും ൨൫൦ രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പ്പര്യമുളളവര്‍ ഡ്രൈവിംഗ് ലൈസന്‍സിണ്റ്റെ ശരിപ്പകര്‍പ്പും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം അപേക്ഷ നല്‍കണമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.ജി. സാമുവല്‍ അറിയിച്ചു. സ്കൂള്‍ വിദ്യാത്ഥികള്‍ക്കായി നവംബര്‍ നാലിന് എസ്.എച്ച്. പബ്ളിക് സ്കൂളിലും ൧൦ന് പാമ്പാടി വിമലാംബിക പബ്ളിക് സ്കൂളിലും ൧൧ന് ചിങ്ങവനം ക്ളിമിസ് സ്കൂളിലും ൧൬ന് സൗത്ത് പാമ്പാടി സെണ്റ്റ് തോമസ് ഹൈസ്കൂളിലും ൨൪ന് വടവാതൂറ്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലും ൫൦൦ വിദ്യാര്‍ത്ഥികള്‍ക്കു വീതം റോഡ് സുരക്ഷാ പരിശീലനം നല്‍കും. റോഡ് സുരക്ഷാ ക്ളബ് സംഘടിപ്പിക്കുന്നതിനും റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിനായി നവംബര്‍ ൨൨ന് തിരഞ്ഞെടുത്ത ൫൦ സ്കൂള്‍ അധ്യാപകര്‍ക്കും പരിശീലനം നടത്തും. ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകര്‍ക്കുളള രണ്ടാംഘട്ട പരിശീലനം നവംബര്‍ ൩൦ന് നടക്കും. ഡ്രൈവിംഗ് പഠിക്കുന്നതിനായി ലേണേഴ്സ് ലൈസന്‍സ് ലഭിച്ചവര്‍ക്കായി നവംബര്‍ അഞ്ച്, ഒമ്പത്, ൧൯, ൨൬ തീയതികളില്‍ പാമ്പാടി ടെക്നിക്കല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ റോഡ് സുരക്ഷാ ക്ളാസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: