ചങ്ങനാശേരി: പെരുന്ന നമ്പര്൨ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിലവിലുള്ള കടകള്‍ മറച്ചുകൊണ്ട് മകളിലത്തെ നിലയിലേക്ക് സ്റ്റെയര്‍കേസ് പണിതുയര്‍ത്താനുള്ള മുനിസിപ്പല്‍ കൗണ്സിലിനറെ തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഷോപ്പിംഗ് കോംപ്ളക്സിണ്റ്റെ ഉദ്ഘാടന വേളയില്‍ രണ്ടു സ്റ്റേയര്കേസുകളുണ്ടായിരുന്നു. എന്നാല്‍ ഒന്ന് പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗികമായും രണ്ടു വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. മുനിസിപ്പാലിറ്റിയിലെ രണ്ടു കൗണ്‍സിലര്‍മാരുടെ പേരില്‍ എടുത്ത കടകള്‍ മറിച്ചു വാടകയ്ക്കു കൊടുത്തിരിക്കുന്നതായും ആരോപണമുണ്ട്. അഞ്ഞുറു രൂപ ദിവസവാടകയ്ക്കാണ് കൊടുത്തിരിക്കുന്നതെന്നറിയുന്നു. ഇത് മുനിസിപ്പാലിറ്റിക്ക് നഷ്ടമുണ്ടാക്കുന്നതായും പറയുന്നു. ഈ രണ്ടു കടമുറികളും അനധികൃതമായിട്ട് അകത്ത് താഴെ ഒരു നില കൂടി പണിതിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള സ്റ്റേയര്‍ കേസുകള്‍ ഉപയോഗപ്രദമാകുന്ന രീതിയില്‍ തുറന്ന് നല്കിയാല് മറ്റൊരു സ്റ്റേയര്കേസിണ്റ്റെ ആവശ്യകതയില്ലെന്ന് വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. ലക്ഷങ്ങള്‍ പകിടി നല്‍കിയിരിക്കുന്ന കടമുറികളുടെ മുന്നില്‍ സ്റ്റേയര്‍കേസ് നിര്‍മ്മാണം അനുവദിക്കരുതെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: