മനുഷ്യന് ഹൃദയശുദ്ധിയില്ലായ്കയാലാണ് ലോകമൊട്ടാകെ എല്ലാത്തരം അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നത്. എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണം മലിനമാക്കപ്പെട്ട മനസ്സാണ്. ഹൃദയം ശുദ്ധമെങ്കില്‍ എങ്ങും വിശുദ്ധിയെ കാണാനാകൂ. അത്കൊണ്ട് ഹൃദയശുദ്ധിയുണ്ടങ്കിലെ ജ്ഞാനലബ്ധിയുണ്ടാകൂ. വിശുദ്ധിയുടെ അഭാവത്തില്‍ നിങ്ങള്‍ അജ്ഞതയിലും അസ്വാസ്ഥ്യങ്ങളിലും മുഴുകും.
അജ്ഞാനം ക്ലേശങ്ങളിലേയ്‌ക്ക് നയിയ്‌ക്കും. എന്താണ് അജ്ഞാനമെന്ന് നമുക്കുറിയില്ല. നമുക്കറിയാത്തത് അറിയാന്‍ ശ്രമിക്കണം. അതാണ് യഥാര്‍ത്ഥ സാധന. പരിശ്രമംകൊണ്ട് മനുഷ്യന് എന്തുനേടാനും സാധിയ്‌ക്കും.
മനുഷ്യന്‍ ശൂന്യാകാശയാത്ര യന്ത്രസഹായത്താലാണ് നടത്തുന്നത്. യന്ത്രമല്ല, മന്ത്രമാണ് പ്രധാനം. മനുഷ്യനില്‍ മന്ത്രവും യന്ത്രവും തന്ത്രവും മൂന്നും ചേര്‍ന്നിരിക്കുന്നു. നമ്മള്‍ ഒരു ദിവസം സോഹം മന്ത്രം 21,600 പ്രാവശ്യം ഉരുവിടുന്നു. സോഹം എന്നാല്‍ ഞാന്‍ ഈശ്വരന്‍ എന്നാണ്. ഇതിലും മികച്ച ഒരു മന്ത്രമില്ല. മനുഷ്യശരീരം യന്ത്രമാകുന്നു. ഹൃദയമിടിപ്പിന് ആരാണ് കാരണം? ദീപനത്തിനും രക്തചംക്രമണത്തിനും ആരാണുത്തരവാദി? ഒരിഞ്ച് പോലും ദൈര്‍ഘ്യമില്ലാത്ത കണ്ണിന് ലക്ഷാവിഝി നാഴികകള്‍ക്കപ്പുറത്തുള്ള നക്ഷത്രങ്ങളെ കാണാനാവുന്നു. നന്നേ ചെറിയ ചെവിയില്‍ എത്രയോ ദുരത്തിലുള്ള ശബ്ദം പോലും സ്വീകരിക്കാന്‍ കഴിയുന്നു. ടെലിവിഷനും ടെലഫോണും ശരീരത്തില്‍ തന്നെയുണ്ട്. ഇത്രയും ശക്തിയുള്ള യന്ത്രത്തോടുകൂടിയ ശരീരവും പവിത്രമായ സോഹം മന്ത്രവും ഉണ്ടായിട്ടും നിങ്ങള്‍ ജീവന്‍മുക്തിയ്‌ക്കുവേണ്ടി ശ്രമിയ്‌ക്കുന്നില്ല എന്നതില്‍പ്പരം നാണക്കേട് മേറ്റ്ന്തുണ്ട്? ഹൃദയം തന്ത്രവും ശ്വാസഗതി മന്ത്രവും ശരീരം യന്ത്രവുമാകുന്നു. ഇവ മുന്നൂം മനുഷ്യനില്‍ തന്നെയുണ്ടെങ്കിലും അവന്‍ അവയെ പുറമേ അന്വേഷിയ്‌ക്കുന്നു.
– സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: