കോട്ടയം: മലയാളദിനമായ നവംബര്‍ ഒന്നിന് രാവിലെ ൧൧ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഓഫീസ് തലവണ്റ്റെ അധ്യക്ഷതയില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നും വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ളി ചേര്‍ന്നും ഭരണഭാഷാ പ്രതിജ്ഞ എടുക്കേണ്ടതാണ്. ഓഫീസുകളില്‍ ചൊല്ലേണ്ട പ്രതിജ്ഞ:- ‘മലയാളം എണ്റ്റെ മാതൃഭാഷയാണ്. മലയാളത്തിണ്റ്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വഹണത്തില്‍ മലയാളത്തിണ്റ്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എണ്റ്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും’. സ്കൂളുകളില്‍ എടുക്കേണ്ട പ്രതിജ്ഞ:- ‘മലയാളം എണ്റ്റെ മാതൃഭാഷയാണ്. മലയാളത്തിണ്റ്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിണ്റ്റെ വളര്‍ച്ചയ്ക്കുവേണ്ടി എണ്റ്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും’. കോട്ടയം: നവംബര്‍ ഒന്ന് മലയാളദിനമായും ഒന്നു മുതല്‍ ഏഴു വരെ ഭരണഭാഷാ വാരാഘോഷമായും ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്‍ഫര്‍മേഷന്‍ ആണ്റ്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് അക്ഷയയുടെ സഹകരണത്തോടെ കളക്ട്രേറ്റ് ജീവനക്കാര്‍ക്കായി മലയാളം കമ്പ്യൂട്ടിംഗില്‍ പരിശീലനപരിപാടി സംഘടിപ്പിക്കും. രാവിലെ ൧൦.൩൦ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ദിവസങ്ങളില്‍ മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ സാഹിത്യനായകന്മാരെ ആദരിക്കല്‍, സ്കൂളുകളില്‍ വിവിധ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: