കൊച്ചി: ബിഎംഎസ് എറണാകുളം മേഖല പദയാത്ര സംസ്ഥാന സെക്രട്ടറി പി.ശശിധരന് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ.എസ്.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ എ.ഡി.ഉണ്ണികൃഷ്ണന്, മേഖലാ പ്രസിഡന്റ് ബാബു ആര്.പ്രസാദ്, പി.എസ്.സജിത് എന്നിവര്‍ പങ്കെടുത്തു.
ആലുവ: നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവ് തടയുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കുക, കരാര്‍ പരിഷ്ക്കരിക്കുക, ഇപിഎഫ് പെന്ഷന് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് മേഖലാ സെക്രട്ടറി വി.എം.ഗോപി നയിക്കുന്ന പദയാത്ര സംസ്ഥാന വൈസ് പ്രസിഡന്റ് ് അഡ്വ. നഗരേഷ് ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, പി.ടി.റാവു എന്നിവര്‍ പ്രസംഗിച്ചു. ആലുവ ആശുപത്രി കവലയില്‍നിന്ന് ആരംഭിച്ച പദയാത്ര ബാങ്ക് കവല, തോട്ടയ്ക്കാട്ടുകര, പറവൂര്‍ കവല, യുസി കോളേജ്, കടുങ്ങല്ലൂര്‍, മുപ്പത്തടം, സിഎംആര്‍എല്‍, ബിനാനി കവല, എടയാര്‍, പാനായിക്കുളം എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം കോംഗ്ങ്ങോര്പ്പിള്ളിയില് സമാപിച്ചു. സമാപനസമ്മേളനം കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന് പ്രസംഗിച്ചു.
പെരുമ്പാവൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവ് തടയുക, കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, ഇപിഎഫ് പെന്ഷന് ഉയര്‍ത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരി വില്‍പ്പന നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ മുന്നോടിയായി പെരുമ്പാവൂര്‍ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പദയാത്ര തൊഴിലാളികളില്‍ ആവേശം നിറച്ചു. മേഖലാ സെക്രട്ടറി പി.ഇ.വിജയന് നയിച്ച പദയാത്ര ദീപാവലി ദിനത്തില്‍ രാവിലെ 9 ന് ബിഎംഎസ് സംസ്ഥാന സമിതിഅംഗം ടി.സി.സേതുമാധവന് ഉദ്ഘാടനം ചെയ്തു. ഒക്കലില്‍നിന്നും ആരംഭിച്ച യാത്രക്ക് വല്ലം, ചേലാമറ്റം, ഐമുറി, പിഷാരിക്കല്‍, കൂവപ്പടി തുടങ്ങിയ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വൈകിട്ട് 4 ന് പെരുമ്പാവൂര്‍ ടൗണില്‍ മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുത്ത പ്രകടനം ടൗണ്‍ ചുറ്റി സസ്യമാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.സി.മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഭാരവാഹികളായ എ.ഡി.ഉണ്ണികൃഷ്ണന്, ആര്.രഘുരാജ്, കെ.വി.മധുകുമാര്‍, പി.എസ്.വേണുഗോപാല്‍, എം.എ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.ഇ.വിജയന് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: