കൊച്ചി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണത്തില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പാമോയില്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത് മന്ത്രിസഭ ഒന്നാകെ കൈക്കൊണ്ട തീരുമാനമാണെന്നും ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണത്തിനു പ്രസക്തിയുണ്ടോയെന്നും കോടതി ചോദിച്ചു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്ന് നിരീക്ഷിച്ച കോടതി 20 വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ പ്രതി ചേര്‍ക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: