തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന്. ശാരി മരിച്ച ശേഷം 17 കാര്യങ്ങള്‍ വിഎസ് അക്കമിട്ടു പറഞ്ഞിരുന്നു. പി.കെ.ശ്രീമതിയെയും പ്രധാനസാക്ഷിയാക്കണം. തോമസ് ചാണ്ടി എംഎല്‍എയെ പ്രതിയാക്കണമെന്നും ശാരിയുടെ പിതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം നല്‍കുമെന്നും ശാരിയുടെ പിതാവ് അറിയിച്ചു. കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഒന്നിച്ച് അന്വേഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: