എരുമേലി: ടൗണില്‍ ഹൈമാസ്റ്റര്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായി രാത്രിയില്‍ കുഴിയെടുത്തവര്‍ ടൗണിലെ പ്രധാന കുടിവെള്ളവിതരണ പൈപ്പുലൈനും ടെലിഫോണ്‍ കേബിളും നശിപ്പിച്ചു. പൈപ്പ്ളൈന്‍ പുനഃസ്ഥാപിക്കണമെങ്കില്‍ മൂന്നു ദിവസത്തിലധികം സമയം വേണം ൬ ഇഞ്ച് ഇരുമ്പ്പൈപ്പാണ് തകര്‍ന്നിരിക്കുന്നത്. എന്നാല്‍ ടൗണിലെ ടെലിഫോണ്‍ അടക്കം ൧൨൦൦ ഓളം കണക്ഷണനുകളുള്ള ടെലിഫോണ്‍ കേബിളാണ് തകര്‍ന്നിരിക്കുന്നത്. കേബിള്‍ പുനഃസ്ഥാപിക്കണമെങ്കില്‍ ഒരാഴ്ചയിലധികം സമയം വേണമെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാന പാതകളില്‍ ഏതെങ്കിലും വിധത്തിലുള്ള പണികള്‍ നടത്തണമെന്നാണ് വ്യവസ്ഥ, എന്നാല്‍, ഇന്നലെ രാത്രി ടൗണിണ്റ്റെ മധ്യഭാഗം ജെസിബി ഉപയോഗിച്ച് കുഴിക്കുമ്പോള്‍ ലൈറ്റ് ഫിറ്റുചെയ്യുന്നവരും നാട്ടുകാരും മാത്രമാണുണ്ടായിരുന്നത്. ൪൦ വര്‍ഷത്തിലധികം പഴക്കമുള്ള പൈപ്പ് ലൈനും ടെലിഫോണ്‍ കേബിളുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ടെലിഫോണ്‍ ജോയിണ്റ്റ് ചെയ്യാന്‍പോലും കവിയാത്ത തരത്തില്‍ കേബിള്‍ കമ്പികള്‍ പഴകിയതായും അധികൃതര്‍ പറയുന്നു. ശബരിമല സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിടുക്കത്തില്‍ പണി നടത്തിയത് തീര്‍ത്ഥാടനത്തെ ബാധിക്കാതിരിക്കാനുള്ള അടിയന്തിര നടപടിക്കുള്ള പണിയാണ് അധികൃതര്‍ എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: