പൊന്‍കുന്നം: ബസില്‍ നിന്നും തെറിച്ചുവീണ് വൃദ്ധയ്ക്ക് പരിക്കേറ്റു. മുണ്ടക്കയം വെളിച്ചിയാനി സ്വദേശിനി ഏലിക്കുട്ടി(65)യ്ക്കാണ് പരിക്ക്. ഇന്നലെ വൈകിട്ട് 5.30ഓടെ പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അപകടം. പുനലൂരില്‍ നിന്നും കൊടുങ്ങൂറ്‍ വഴി മുണ്ടക്കയത്തിന് സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസില്‍ നിന്നുമാണ് ഇവര്‍ തെറിച്ചു വീണത്. ബസിണ്റ്റെ പുറകിലത്തെ വാതില്‍ വഴി കയറുന്നതിനിടെ പെട്ടെന്ന് ബെല്ലടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ഏലിക്കുട്ടിയെ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: